ബംഗ്ലാദേശില്‍ നാശം വിതച്ച് ഫോനി ചുഴലികാറ്റ്; 15 മരണം, അഞ്ച് ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു, കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മിന്നലേറ്റാണ് ബംഗ്ലാദേശില്‍ കൂടുതല്‍ പേരും കൊലപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്

ധാക്ക: ബംഗ്ലാദേശില്‍ ഫോനി ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. വെള്ളിയാഴ്ച രാത്രി ഉണ്ടായ ചുഴലിക്കാറ്റില്‍ മരണ സംഖ്യ 15 ആയി. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മിന്നലേറ്റാണ് ബംഗ്ലാദേശില്‍ കൂടുതല്‍ പേരും കൊലപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മണിക്കൂറില്‍ 240 കിമീ വേഗതയില്‍ ഒഡീഷന്‍ തീരത്തേക്ക് പ്രവേശിച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് എത്തിയപ്പോള്‍ തീവ്രതയില്‍ കുറവ് വന്നിരുന്നു. എന്നാല്‍ നിലവില്‍ 70 കിമീ വരെ വേഗതയിലാണ് കാറ്റ് ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്നതെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വിവരം. ഒഡീഷയില്‍ 12 ലക്ഷത്തോളം ജനങ്ങളെ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു.

Exit mobile version