സ്‌കോട്‌ലന്‍ഡിന്റെ ആഘോഷം തീരാന്‍ പ്രസ് മീറ്റ് നിര്‍ത്തി വെയ്റ്റ് ചെയ്ത് ബംഗ്ലദേശ് ക്യാപ്റ്റന്‍ : വീഡിയോ പങ്ക് വച്ച് സ്‌കോട്‌ലന്‍ഡ് ടീം

മസ്‌കറ്റ് : ട്വന്റി 20 ലോകകപ്പില്‍ യോഗ്യതാ മത്സരത്തില്‍ ബംഗ്ലദേശിനെ തോല്‍പ്പിച്ച സ്‌കോട്‌ലന്‍ഡ് ടീമിന്റെ ആഘോഷങ്ങളുടെ ശബ്ദം കോണ്‍ഫറന്‍സ് ഹാള്‍ വരെയെത്തിയതോടെ വാര്‍ത്താ സമ്മേളനം ഇടയ്ക്ക് വെച്ച് നിര്‍ത്തി ബംഗ്ലദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള.

ബംഗ്ലദേശിനെതിരായ ആറ് റണ്‍സ് വിജയത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ തങ്ങളുടെ ദേശീയ ഗാനം ഉച്ചത്തില്‍ ആലപിച്ചായിരുന്നു സ്‌കോട്‌ലന്‍ഡ് ടീമിന്റെ ആഘോഷം. ഈ സമയത്ത് മഹ്‌മൂദുള്ളയുടെ വാര്‍ത്താ സമ്മേളനം നടക്കുകയായിരുന്നു. ആഘോഷത്തിന്റെ ശബ്ദം ഹാള്‍ വരെയെത്തിയതോടെ ഇടയ്ക്ക് വെച്ച് മഹ്‌മൂദുള്ള സമ്മേളനം നിര്‍ത്തി. സ്‌കോട്ടിഷ് താരങ്ങളുടെ ഗാനാലാപനം തീരാന്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. ശബ്ദം ഒന്നടങ്ങിയ ശേഷമാണ് മഹ്‌മൂദുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത സ്‌കോട്ടിഷ് ടീം സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.’ക്ഷമിക്കണം, അടുത്ത തവണ ശബ്ദം കുറയ്ക്കാന്‍ ശ്രമിക്കാം’ എന്ന കുറിപ്പോടെയാണ് ട്വീറ്റ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ നേടിയത് 140 റണ്‍സ് മാത്രമാണ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബംഗ്ലദേശ് നേടിയത്.

Exit mobile version