ചൈനീസ് വിവാഹ ചടങ്ങില്‍ അപ്രതീക്ഷിതമായി അതിഥിയായെത്തി; ഏവരേയും അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി

ദുബായ് ഭരണകൂടത്തിന്റെ ഒരു സംരംഭമാണ് ഹാലാ ചൈന. യുഎഇയും ചൈനയും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച 'ഹാല ചൈന'യുടെ ആഭിമുഖ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്

ദുബായ്: ദുബായിയിലെ ലൗ ലേക്കില്‍ നടന്ന ചൈനീസ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് അമ്പരന്നിരിക്കുകയാണ് വധുവരന്മാരും ചടങ്ങിനെത്തിയ അഥിതികളും. ലൗ ലേയ്ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന ആദ്യ സ്വകാര്യ പരിപാടിയാണ് ഹാലാ ചൈനയുടെ തേതൃത്ത്വത്തില്‍ നടന്നത്.

ദുബായ് ഭരണകൂടത്തിന്റെ ഒരു സംരംഭമാണ് ഹാലാ ചൈന. യുഎഇയും ചൈനയും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ‘ഹാല ചൈന’യുടെ ആഭിമുഖ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ഒന്‍പത് ചൈനീസ് യുവതിയുവാക്കളാണ് അല്‍ ഖുദ്‌റയ്ക്ക്‌സമീപത്തുള്ള ലൗ ലേക്കിന്റെ തീരത്തെ പ്രത്യേക ചടങ്ങില്‍ വെച്ച് വിവാഹിതരായത്. ഈ സമയം തന്റെ സംഘത്തോടൊപ്പം അതുവഴി കടന്നുപോയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തിന് വിവാഹം ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് അദ്ദേഹം വാഹനത്തില്‍ നിന്ന് അല്‍പം മാറി ചടങ്ങുകള്‍ നോക്കിക്കാണുകയായിരുന്നു. ചൈനീസ് ഭാഷയില്‍ നവദമ്പതികള്‍ അദ്ദേഹത്തെ ആശംസിക്കുകയുണ്ടായി. ചൈനീസ് ദമ്പതികളുടെ വിവാഹത്തില്‍ പങ്ക് ചേരാന്‍ യുഎഇ ഭരണാധികാരി അപ്രതീക്ഷിതമായി എത്തിയതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുകയുണ്ടായി.

ചൈനീസ് ദമ്പതികളുടെ വിവാഹ ചടങ്ങില്‍ ഷേക്ക് പങ്കെടുക്കാനെത്തിയത് മറ്റ് രാജ്യങ്ങളുടെ സംസ്‌കാരത്തേയും രീതികളേയും ആദരിക്കുന്നതില്‍ രാജ്യത്തിന്റെ ശ്രദ്ധയേയാണ് കാണിക്കുന്നത്.

Exit mobile version