കോവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചു; ഷെയ്ഖ് മുഹമ്മദ്

ദുബായ്: കോവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം.

കോവിഡ് മഹാമാരിയെ ചെറുത്തു തോല്‍പ്പിച്ച എല്ലാ മുന്നണിപോരാളികള്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. യുഎഇയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായതും, വാക്‌സിനേഷന്‍ ഊര്‍ജ്ജിതമായി നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദുബായ് ഭരണാധികാരിയുടെ ഈ പരാമര്‍ശം.

അതേസമയം യുഎഇയില്‍ 987 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,554 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Exit mobile version