അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങള്‍ സാക്ഷാത്കരിക്കുന്നു: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

ദുബായ്: ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ പ്രവേശിച്ച മൊറോക്കോ ടീമിലെ അറബ് വംശജര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം. ‘ലോകകപ്പില്‍ മൊറോക്കോയുടെ ശബ്ദത്തേക്കാള്‍ ഉയര്‍ന്ന ശബ്ദമില്ല. എല്ലാ അറബ്‌സിനും അഭിനന്ദനങ്ങള്‍. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങള്‍ സാക്ഷാത്കരിക്കുന്നു’ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.


ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. മത്സത്തിന്റെ ആദ്യപകുതിയില്‍ യൂസഫ് എന്‍ നെസിറിയാണ് മൊറോക്കോയുടെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറി.

Exit mobile version