സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തു; യുവാവിന് അഞ്ച് വര്‍ഷം തടവ്

പരിശോധനയില്‍ പ്രതിക്ക് മാനസിക രോഗമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു

അബുദാബി: സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് അഞ്ചുവര്‍ഷം തടവ്. യുവാവിന്റെ ശിക്ഷ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. യുഎഇയിലെ നിയമപ്രകാരം സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരമാണ്. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്.

ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നായിരുന്നു അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അതിനാല്‍ ഇയാളെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തില്‍ അയച്ച് ചികിത്സ നല്‍കാനായിരുന്നു കോടതി വിധി. അതേസമയം പരിശോധനയില്‍ പ്രതിക്ക് മാനസിക രോഗമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു.ഇതിന് തൊട്ടു പിന്നാലെ പ്രോസിക്യൂഷന്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിലാണ് കോടതി ജയില്‍ ശിക്ഷ ശരിവെച്ചത്.

Exit mobile version