ദുബായിയില്‍ വാഹനാപകടം; മൂന്ന് മരണം, കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

ദുബായ് : ദുബായ്-അല്‍ ഐന്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ദമ്പതികളും ഭര്‍തൃസഹോദരിയുമാണ് അപകടത്തില്‍ മരിച്ചത്. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പാകിസ്താന്‍ സ്വദേശി തന്റെ ടൊയേറ്റ കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അതിന്റെ പിറകിലേക്ക് അപകടത്തില്‍പ്പെട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദുബായ് പോലീസ് പറയുന്നു.

Exit mobile version