ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയത്.

പിതാവ് ഉസാമ ബിന്‍ലാദന്റെ കൊലയ്ക്കു പ്രതികാരം ചെയ്യാന്‍ യുഎസിനെയും പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാന്‍ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ യുഎസ് പുറത്തുവിട്ടിരുന്നു.

2001 സെപ്റ്റംബര്‍ 11-ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ബിന്‍ ലാദന്‍. 3000 പേരാണ് അന്ന് ആക്രമണത്തില്‍ മരിച്ചത്. തുടര്‍ന്ന് ഭീകരസംഘടനയ്ക്കെതിരേ നടപടി ശക്തമാക്കിയ യുഎസ് പാകിസ്താനിലെ അബട്ടാബാദില്‍ ഒളിച്ചു താമസിച്ചിരുന്ന ബിന്‍ ലാദനെ കൊലപ്പെടുത്തി.

Exit mobile version