മദ്യപിച്ചെത്തി, അമ്മയെ വെട്ടിക്കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: മകന്‍ അമ്മയെ വെട്ടിക്കൊന്നു. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു.

മകന്‍ സന്തോഷാണ് ചന്ദ്രമതിയെ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.

also read: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്

മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version