ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്

കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലിനില്‍ക്കേയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തുക.

കോഴിക്കോട്: വിവിധ പരിപാടികളില്‍ പങ്കെടുക്കാനാനായി ഗവര്‍ണര്‍ ഇന്ന് കോഴിക്കോട് എത്തും. തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും. തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സനാതനധര്‍മ്മപീഠം സംഘടിപ്പിക്കുന്ന ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.

കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലിനില്‍ക്കേയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തുക. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷയാണ് പോലീസ് ഗവര്‍ണര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
ALSO READ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പോലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല.

വൈകിട്ട് 6.30ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍, റോഡ് മാര്‍ഗ്ഗം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങും.

Exit mobile version