ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെ: ലക്ഷ്യം കാവിവല്‍ക്കരണം; വിമര്‍ശിച്ച് മല്ലിക സാരഭായ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായ്. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെയാണെന്ന് മല്ലിക സാരഭായ് പറഞ്ഞു.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന നാല്‍പത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ ഒരുക്കിയ ‘ഇന്‍ എ ഫ്രീ ഫാള്‍’ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.

കേരളത്തിലെ 14 സര്‍വ്വകലാശാലകളെയും കാവിവല്‍ക്കരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഇതിന് തയ്യാറാകുന്നില്ല. ഇതുകൊണ്ടാണ് എല്ലാ വൈസ് ചാന്‍സലര്‍മാരെയും മാറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും, ഇത് മനസ്സിലാക്കിയാണ് വൈസ് ചാന്‍സലര്‍ നിയമനാധികാരം ഗവര്‍ണറില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മല്ലിക സാരഭായ് പറഞ്ഞു. കേന്ദ്രത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാത്തില്‍ കേരളത്തോട് കേന്ദ്രത്തിനു പ്രതികാരമുണ്ടെന്നും കേന്ദ്രം കേരളത്തെ ശിക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

Exit mobile version