65കാരനെ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്നു, മകന്‍ അറസ്റ്റില്‍

ആലപ്പുഴ: വാക്കര്‍ കൊണ്ട് പിതാവിനെ അടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. പുന്നപ്ര ഈരേശേരിയില്‍ സെബിന്‍ ക്രിസ്റ്റ്യനെ (26) യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

അറുപത്തിയഞ്ചുകാരനായ ഈരേശേരിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇക്കഴിഞ്ഞ 21നാണ് മരിച്ചത്.

also read: ശമ്പളം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, 21കാരന്‍ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ബിസിനസ്സുകാരി, കേസ്

ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പുന്നപ്ര പൊലീസാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version