വാഹനാപകടത്തില്‍ മകന്‍ മരിച്ചു, മനോവിഷമം താങ്ങാനാവാതെ പിന്നാലെ ജീവനൊടുക്കി ഡോക്ടര്‍, ദാരുണം

ആലപ്പുഴ: മകന്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് അമ്മ ജീവനൊടുക്കി. ആലപ്പുഴയിലാണ് ദാരുണസംഭവം. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) ആണ് മരിച്ചത്. കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ ബിന്യാമിന്‍ വാഹനാപകടത്തിലാണ് മരിച്ചത്.

കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയ നിലയില്‍ മെഹറുന്നീസയെ കണ്ടെത്തിയത്. കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയാണ് മെഹറുന്നീസ.

also read: സ്ത്രീധനപീഡനത്തിന് കേസ് കൊടുത്തു, പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബിന്യാമിന്റെ മരണവാര്‍ത്തയറിഞ്ഞത്. ഇതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ എന്ന് ബന്ധുക്കള്‍ പറയുന്നു.

‘മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇന്നു രാവിലെ 7.30ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: ‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി

ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് മെഹറുന്നീസ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version