ഒമാനില്‍ വാഹനാപകടത്തില്‍ നാല് മരണം; രണ്ട് പേര്‍ക്ക് ഗുരതര പരിക്ക്

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം

മസ്‌കറ്റ്: ഒമാനിലെ ജബല്‍ അല്‍ അക്തറിലുണ്ടായ വാഹനാപകടത്തില്‍ നാലു ശ്രീലങ്കന്‍ സ്വദേശികള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ നിസ്‌വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ജബല്‍ അക്തറിലേക്ക് വിനോദയാത്രക്ക് പോയ ശ്രീലങ്കന്‍ വിനോദയാത്ര സംഘം തിരിച്ച് മസ്‌കറ്റിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായ നാലു പേര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപെട്ടു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version