യുവതി കുളിക്കുന്ന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തി; യുവാവിനെ പൂട്ടി ദുബായ് പോലീസ്

38 കാരനായ ശ്രീലങ്കന്‍ യുവാവ് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

ദുബായ്: യുവതി കുളിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് ദുബായിയില്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ യുവാവാണ് പിടിയിലായിരിക്കുന്നത്. അല്‍ റഷിദിയയില്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന യുവതി കുളിക്കുന്നത് ബാത്ത് റൂമിന്റെ ചെറിയ ഹോളിലൂടെ ഒളിഞ്ഞ് നോക്കുകയും,ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.

38 കാരനായ ശ്രീലങ്കന്‍ യുവാവ് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 22കാരിയായ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു. പോലീസ് ഫോണ്‍ കണ്ടെത്തി.

Exit mobile version