ഇന്ത്യയുടെ  70-ാമത് റിപ്പബ്ലിക് ദിനം; ആശംസാ സന്ദേശവുമായി സല്‍മാന്‍ രാജാവും സൗദി കിരീടാവകാശിയും

ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധം സുദൃഡമായി തുടരുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിട്ടുണ്ട്

സൗദി: ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനത്തില്‍ സല്‍മാന്‍ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആശംസാ സന്ദേശം അയച്ചു.

ഇന്ത്യന്‍ ഭരണകൂടത്തിനും ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഭാവി ആശംസിക്കുന്നി എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പറഞ്ഞു.

അതിന് പുറമെ ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധം സുദൃഡമായി തുടരുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിട്ടുണ്ട്.

 

Exit mobile version