റഫാൽ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാപൈലറ്റ്; റിപ്പബ്ലിക്ദിന പരേഡിൽ തിളങ്ങി ശിവാംഗി

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിന്തിന്റെ നിറവിൽ നിൽക്കുമ്പോൾ അഭിമാനമായി പരേഡിൽ യുദ്ധവിമാനം നിയന്ത്രിക്കുന്ന വനിതാസാന്നിധ്യം. ഇന്ത്യൻ വ്യോമസേനയുടെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ വനിതാ റഫാൽ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിങാണ് പങ്കെടുത്തത്. പഞ്ചാബിലെ അംബാല വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി സിങ്.

വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റ് എന്ന ബഹുമതിയും ഇതോടെ ശിവാംഗിക്കു സ്വന്തമായി. കഴിഞ്ഞ വർഷം ഐഎഫിന്റെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായ ലഫ്. ഭാവ്ന കാന്താണ് നേട്ടത്തിലെത്തിയ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്.

വാരണാസി സ്വദേശിനിയാണ് ശിവാംഗി. 2017ലാണ് വ്യോമസേനയിൽ ചേരുന്നത്. വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിൽ കമ്മീഷൻ ചെയ്ത ശിവാംഗി ആദ്യ പറത്തിയത് മിഗ് 21 ബൈസൺ വിമാനമാണ്. പിന്നീടാണ് റഫാൽ വിമാനങ്ങളിലേക്ക് എത്തിയത്.

Exit mobile version