സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്; തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം

ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍ ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് എന്നി തൊഴിലിടങ്ങളിലാണ് വതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

സൗദി: സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമായും സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയുള്ള ജോലികളില്‍ നിന്നണ് വതിതകളെ വിലക്കിയത്. അതെസമയം ഈ മേഖലകളില്‍ പ്രയാസമില്ലാത്ത ജോലികളില്‍ തുടരാന്‍ വിലക്ക് ഏര്‍പ്പെട്ടുത്തിട്ടില്ല.

ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍ ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് എന്നി തൊഴിലിടങ്ങളിലാണ് വതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കഠിന ജോലികള്‍ ഒഴുകെയുള്ള ഓഫീസുകള്‍ക്ക് വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടില്ല.

Exit mobile version