ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥിനിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം

മനാമ: മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ ആണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച വൈകീട്ട് സാറയ്ക്ക് ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.

also read: എലത്തൂര്‍ തീവെപ്പ് കേസ്, യുഎപിഎ ചുമത്തിയേക്കും

പിന്നാലെ കുഴഞ്ഞു വീണു. ഉടന്‍ തന്നെ കുട്ടിയെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വര്‍ഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Exit mobile version