പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; കുവൈറ്റില്‍ ഇന്ത്യക്കാരുടെ മിനിമം വേതന പട്ടിക പുതുക്കി

കുവൈറ്റില്‍ ഗാര്‍ഹിക ജോലി ചെയ്യുന്ന ഡ്രൈവര്‍, ഗദ്ദാമ, പാചകക്കാരന്‍ എന്നിവരുടെ ശമ്പളം 100 ദിനാറായി ഉയര്‍ത്തി

കുവൈറ്റ് സിറ്റി: ജോലിയ്ക്കായി കുവൈറ്റില്‍ എത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതന പട്ടിക പുതുക്കി. ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനം. ജോലിയ്ക്കായി കുവൈറ്റില്‍ എത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചത്.

കുവൈറ്റില്‍ ഗാര്‍ഹിക ജോലി ചെയ്യുന്ന ഡ്രൈവര്‍, ഗദ്ദാമ, പാചകക്കാരന്‍ എന്നിവരുടെ ശമ്പളം 100 ദിനാറായി ഉയര്‍ത്തി. നേരത്തെ ഇവരുടെ ശബളം 70 ഉം 85 ഉം ആയിരുന്നു. നേഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് 275 ദിനാറും ബിഎസ്സി നേഴ്‌സുമാര്‍ക്ക് 350 ദിനാറും ശമ്പളമായി നല്‍കണം. എക്‌സറേ ടെക്‌നീഷന് 310 ദിനാറാണ് പുതുക്കിയ വേതനം.

ഡ്രൈവര്‍മാരുടെ പുതുക്കിയ വേതനം 120 ദിനാറും, എഞ്ചിനീയര്‍ക്ക് 450 ഉം മനേജര്‍ പദവിയിലുള്ളവര്‍ക്ക് 375ഉം ആധ്യാപക ജോലി ചെയ്യുന്നവര്‍ക്ക് 215 ദിനാറുമാണ് മിനിമം വേതനമായി നല്‍കേണ്ടതെന്ന് എംബസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. അല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍സ് ക്ലിയറന്‍സ് നല്‍കേണ്ടെന്നാണ് എംബസിയുടെ തീരുമാനം.

Exit mobile version