മയക്കുമരുന്ന് വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍..! പിടിയിലാകാന്‍ കാരണം ഇയാളുടെ മുഖത്തെ പേടി

ദുബായ്: മയക്കുമരുന്ന് വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ പൗരനായ 40കാരന്‍ ക്രിസ്റ്റല്‍ മെത്തിന് കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്.

എന്നാല്‍ ഇയാള്‍ ഭയന്നതുകൊണ്ടാണ് ഇയാളെ പിടിക്കാന്‍ കാരണം. ചെക്കിങ്ങിന്റെ സമയത്ത് ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ടാണ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയത്.

വയറിന്റെ എക്‌സ്‌റേ പരിശോധനയില്‍ അസ്വഭാവികമായ വസ്തുക്കള്‍ കണ്ടെത്തിയതോടെ ഇയാളെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി. ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് നിന്ന് 63 മയക്കുമരുന്ന് ഗുളികള്‍ കണ്ടെത്തിയത്.

Exit mobile version