ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ അപകടം, 12കാരനായ മകന്‍ ഓടിച്ച കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

റിയാദ്: പന്ത്രണ്ടുവയസ്സുകാരനായ മകന്‍ ഓടിച്ച കാറിടിച്ച് പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്‌റാനിലാണ് അപകടം. മകനം ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് പിതാവ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം സംഭവിച്ചത്. മകന്‍ തനിയെ കാറോടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം പിതാവിനെ ഇടിക്കുകയുമായിരുന്നുവെന്ന് നജ്‌റാന്‍ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു.

also read: ഉത്രാളിപ്പൂരം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം: ട്രെയിനില്‍ നിന്ന് വീണ് യുവാക്കള്‍

ഒരു സൗദി പൗരനാണ് കാറപകടം നടന്നെന്നും ആംബുലന്‍സ് സേവനം ആവശ്യമുണ്ടെന്ന് വിളിച്ചറിയിച്ചതെന്നും അപകടസ്ഥലത്ത് ചെന്നപ്പോള്‍ കാറിടിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന 65 കാരനെയാണു കണ്ടതെന്നും
സൗദി റെഡ് ക്രസന്റ് വക്താവ് പറഞ്ഞു.

ഹൃദയാഘാതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. ഉടന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version