കാര്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം, നാല് പ്രവാസി യുവാക്കള്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒട്ടകവുമായി കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മംഗലാപുരം സ്വദശേികള്‍ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

also read: വണ്ടിയൊന്ന് പോയാല്‍ പിന്നെ എല്ലാം പൊടിമയം: സ്‌കൂളിലേക്ക് ഇടാന്‍ നല്ല യൂണിഫോമില്ലെന്ന് സങ്കടം പറഞ്ഞ് വിദ്യാര്‍ഥി; പുതിയ യൂണിഫോം സമ്മാനിച്ച് ആലപ്പുഴ കലക്ടര്‍

മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്.

also read: ഏറെ സന്തോഷം, സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് ആസംസകള്‍; മന്ത്രി വി ശിവന്‍കുട്ടി

നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. അല്‍അഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സാകോ കമ്പനി ജീവനക്കാരാണിവര്‍.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍അഹ്‌സ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.

Exit mobile version