പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചു, മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം

റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. മദീനയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ജിദ്ദയില്‍നിന്ന് റൊട്ടിയുമായി വാഹനത്തില്‍ മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.

also read: ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു, മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം

മദീനയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം സംഭവിച്ചത്. ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ഷംസുദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനായ ഷന്‍ഫീദ് അവിവാഹിതനാണ്.

also read; നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നു, ശ്രദ്ധയോടെ മുൻപോട്ട് പോകണം; ഉണ്ണി മുകുന്ദന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്

ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Exit mobile version