ഒപ്പം താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്ന് യുവാവ്

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഏഷ്യക്കാരനെതിരെ ദുബായിയില്‍ നടപടി

ദുബായ്: ഒരേ വില്ലയില്‍ താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഏഷ്യക്കാരനെതിരെ ദുബായിയില്‍ നടപടി. ഇയാളും യുവതിയും ഭര്‍ത്താവും ഉള്‍പ്പെടുന്ന കുറച്ചുപേര്‍ ഒരേ വില്ലയിലാണ് താമസം.33 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിയായ യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ ഇയാള്‍ അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു.തുടര്‍ന്ന് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

യുവതി പെട്ടന്ന് തന്നെ ഭര്‍ത്താവിനെ വിളിക്കുകയും തുടര്‍ന്ന് പോലീസിനെ സമീപിക്കുകയുമായിരുന്നു.എന്നാല്‍ വീട്ടിലെ മേശ വൃത്തിയാക്കുന്നതിനിടെ യുവതിയെ താന്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്നാണ് ഇയാള്‍ പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞിരിക്കുന്നത്.

Exit mobile version