അന്ന് തെരുവില്‍ കിടന്നുറങ്ങി, കഠിനാധ്വാനത്തിലൂടെ പലതും സ്വന്തമാക്കി…വിശപ്പിന്റെ വിലയറിഞ്ഞ 33കാരന്‍ ഇന്ന് ഒരുപാട് പേര്‍ക്ക് അന്നദാതാവ് !

രാത്രി തന്റെ കടയടക്കുന്നതിന് തൊട്ടു മുമ്പ് ബ്രിസ്‌ബെയ്‌നിലെ തെരുവുകളിലെ വീടില്ലാത്തവര്‍ക്കായി സൂഡ് സമൂസയും, നാനും, കറികളുമെല്ലാം വിളമ്പുന്നു

ലൂധിയാന: ആഷിഷ് യൂധ് എന്ന 33 വയസുകാരന്‍ ഇന്ന് ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ഒരുപാട് പേര്‍ക്ക് അന്നദാതാവാണ്. 2007 സറ്റുഡന്റ് വിസയില്‍ ഹോസ്പിറ്റാലിറ്റിയും പാചകവും പഠിക്കാന്‍ ആഷിഷ് ഓസ്‌ട്രേലിയയില്‍ നിന്ന് ലുധിയാനയിലെത്തിയത്. വളരെ തുച്ഛമായ പണം മാത്രമേ ആ യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നുള്ളു.

തലചായ്ക്കാനിടമില്ല, എന്തിന് പറയുന്നു ഭക്ഷണം കഴിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ. അന്ന് മനസിലൊരു സ്വപ്‌നമുണ്ടായിരുന്നു സ്വന്തമായൊരു റെസ്റ്റോറന്റ് തുടങ്ങണമെന്ന്. കഠിന പരിശ്രമത്തിനൊടുവില്‍ അയാളിന്ന് ജിഞ്ചര്‍ ആന്‍ഡ് ഗാര്‍ലിക് എന്ന ടേക്ക്എവേയുടെ ഉടമയാണ്.

രാത്രി തന്റെ കടയടക്കുന്നതിന് തൊട്ടു മുമ്പ് ബ്രിസ്‌ബെയ്‌നിലെ തെരുവുകളിലെ വീടില്ലാത്തവര്‍ക്കായി സൂഡ് സമൂസയും, നാനും, കറികളുമെല്ലാം വിളമ്പുന്നു.

”എത്ര ഭക്ഷണമാണ് ദിവസവും പാഴായിപ്പോകുന്നത്. അത് കാണുമ്പോള്‍ എനിക്ക് വലിയ വേദനയാണ്. ഞാന്‍ എന്നെ കുറിച്ച് തന്നെ ഓര്‍ക്കും. അതുകൊണ്ട് വീടില്ലാത്തവര്‍ക്കും ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്കുമായി ഭക്ഷണം നല്‍കുന്നു. അതില്‍ ഞാന്‍ ഹാപ്പിയാണ്. അവര്‍ നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോട്ടെ. എട്ട്- ഒമ്പതുപേര്‍ ദിവസവും വരുന്നവരുണ്ട്. അവര്‍ക്കാര്‍ക്കും വീടില്ല. കഴിഞ്ഞ നാല് മാസമായി അവരെല്ലാം എത്തുന്നു. 8.30 ആകുമ്പോള്‍ അവര്‍ ഷോപ്പിന്റെ മുന്നിലെത്തും. 10.30 ന് കടയടക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ക്കെല്ലാം ഭക്ഷണം നല്‍കും.” എന്ന് ഈ യുവാവ് പറയുന്നു.

Exit mobile version