സുരക്ഷാ സൈനികന്റെ ജീവനെടുത്തു; സൗദിയിൽ ഐഎസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിൽ ഐഎസ് ഭീകരന് വധശിക്ഷ. സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഐഎസ് ഭീകരന്റെ വധശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കിയത്.

ഭീകരനെ വധിച്ചെന്ന വാർത്ത സൗദി ആഭ്യന്തര മന്ത്രാലയം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. സൗദി പൗരനും സുരക്ഷാ സൈനികനും ആയിരുന്ന അബ്ദുല്ല ബിൻ നാഷിദ് അൽ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് വധശിക്ഷ ലഭിച്ച ഭീകരൻ. ഹായിൽ ബിൻ സഅൽ ബിൻ മുഹമ്മദ് അൽ അതവി എന്ന പ്രതി സൗദി സ്വദേശി തന്നെയാണ്. ക്രൂരകൃത്യം നടത്തിയ ഇയാളെ സൗദി പോലീസ് പിടികൂടുകയായിരുന്നു.

തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വെച്ചാണ് ഇയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയത്.

Exit mobile version