ഓൺലൈൻ ക്ലാസിനിടെ ഹൃദയാഘാതം; യുവഅധ്യാപകന് വിദ്യാർത്ഥികളുടെ കൺമുന്നിൽ മരണം

online class

ദമ്മാം: ഓൺലൈനിലൂടെ ക്ലാസെടുക്കാൻ ആരംഭിക്കുന്നതിനിടെ സൗദി അറേബ്യയിൽ യുവ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. ഓൺലൈൻ വഴി ക്ലാസെടുക്കാൻ തുടങ്ങുന്നതിനിടെയാണ് അധ്യാപകൻ മരിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ അബൂസുഫിയാൻ അൽഹാരിഥ് സെക്കന്ററി സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സഅദ് അൽനാസറാണ് മരിച്ചത്. നെഞ്ചുവേദന ഉണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓൺലൈൻ ക്ലാസിൽ സ്‌ക്രീനിൽ അധ്യാപകനെ കാണാതായതോടെ സ്‌കൂളിലെ പ്രിൻസിപ്പാൾ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയിക്കുന്നത്.

Exit mobile version