സൗദിയില്‍ വാഹനാപകടം; പൊലിഞ്ഞത് മലപ്പുറത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍

Accident Saudi | Bignewslive

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് മലപ്പുറത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍. ജിദ്ദക്കും മദീനയ്ക്കും ഇടയില്‍വെച്ചാണ് വാഹനാപകടമുണ്ടായത്. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി ഹാജിയുടെ മകന്‍ തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍(10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. 12 വയസ്സുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്തു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.

Exit mobile version