സൗദിയില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച് അപകടം; പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറ് ജീവനുകള്‍, മരിച്ചവരില്‍ നാലും കുട്ടികള്‍

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. നാലു കുട്ടികളും മാതാപിതാക്കളുമാണ് ദാരുണമായി മരണപ്പെട്ടത്. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. അതേസമയം, ഒരു ബാലിക മാത്രം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് പട്രോള്‍ സംഘവും ട്രാഫിക് പൊലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേണ്ട ആറ് വയസുകാരിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version