തട്ടിപ്പ് കേസ്; സൗദി അറേബ്യയില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി, 3000കോടി പിഴയും!

Saudi labour minister | Bignewslive

ദുബായ്: തട്ടിപ്പ് കേസില്‍ സൗദി അറേബ്യ മന്ത്രിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. സൗദിയുടെ തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജ്ഹിക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 450 മില്യണ്‍ ഡോളര്‍(33,28,13,25,000 രൂപ) പിഴയും മന്ത്രിക്കെതിരെ കോടതി ചുമത്തി.

തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റുമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് മന്ത്രിക്കെതിരെ കുറ്റം ചുമത്തിയത്. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപകനും കേസിലെ പരാതിക്കാരനുമായ ഫലസ്തീനിയന്‍ കനേഡിയന്‍ ബിസിനസ്സുകാരനായ ഒമര്‍ അയേഷക്ക് അനുകൂലമായിട്ടായിരുന്നു കോടതിയുടെ വിധി.

പിഴ ചുമത്തിയത് കൂടാതെ ശിക്ഷയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി പിഴത്തുകയ്ക്ക് വാര്‍ഷിക പലിശ ഈടാക്കാനും കോടതി പ്രേത്യകം നിര്‍ദേശിക്കുന്നുണ്ട്. 2017 മാര്‍ച്ച് 12 മുതല്‍ പിഴ അടച്ചുതീര്‍ക്കുന്നത് വരെ ഒമ്പത് ശതമാനം വാര്‍ഷികപ്പലിശ ഈടാക്കാനാണ് നിര്‍ദേശം. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റിലെ 25 ശതമാനം ഓഹരിയുടെ ഉടമയായ ഒമര്‍ അയേഷിന് 2.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഹ്മദ് അല്‍ റാജ്ഹിയോട് കോടതി ആവശ്യപ്പെടുന്നു.

അഹ്മദ് അല്‍ റാജ്ഹിയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാരും തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റിന്റെ എല്ലാ സ്വത്തുവകകളും പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു മന്ത്രിക്കും സഹോദരന്മാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version