ബഹ്‌റൈനില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി

covid vaccine

മനാമ: ബഹ്‌റൈനില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. ആരോഗ്യ മന്ത്രി ഫാഇഖ ബിത് സഈദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അനുമതി നല്‍കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. യുഎഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്.

യുഎഇക്ക് പിന്നാലെ കൊവിഡ് വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈനില്‍ തുടരുകയാണ്. 7700 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version