ഹൃദയാഘാതം; ചികിത്സയ്ക്കായി എത്തിയ പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ ആണ് ജിദ്ദയില്‍ മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയതായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച രാവിലെയാണ് അബ്ദുല്‍ ഖാദറിന്റെ മരണവാര്‍ത്ത ബന്ധുക്കളെ തേടിയെത്തിയത്. രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയില് ബൂഫിയ നടത്തി വരികയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞാലസ്സന്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കള്‍: വലീദ്, വര്‍ദ, വാരിസ്. മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Exit mobile version