കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് കൊല്ലം സ്വദേശി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശി താനിമൂല വയലില്‍വീട് അഴകേശന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു.

ബുറൈദയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദറഇയയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു മരിച്ച അഴകേശന്‍. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: ഉഷ, മക്കള്‍: അതീഷ്, അനീഷ്.

Exit mobile version