കൊവിഡ് 19; ഒമാനില്‍ പുതുതായി 1327 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഒമ്പത് മരണം

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 1327 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 319 പേര്‍ പ്രവാസികളും 1008 പേര്‍ സ്വദേശികളുമാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 62,574 ആയി ഉയര്‍ന്നു.

ഒമ്പത് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 290 ആയി ഉയര്‍ന്നു. 40,090 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 549 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം സാമൂഹിക അകലം ഉള്‍പ്പെടെ ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച എല്ലാ മുന്‍കരുതലുകളും ജനങ്ങള്‍ സ്വീകരിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version