കൊവിഡ് 19; ഒമാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1083 പേര്‍ക്ക്

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 1083 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 54697 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 297 പേര്‍ പ്രവാസികളും 786 പേര്‍ ഒമാനികളുമാണ്. കഴിഞ്ഞ ദിവസം നാല് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 248 ആയി ഉയര്‍ന്നു.

അതേസമയം 1030 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 35255 ആയി ഉയര്‍ന്നു. 3833 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നത്. 60 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 517 ആയി ഉയര്‍ന്നു. ഇതില്‍ 133 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ തന്നെയാണ്.

Exit mobile version