ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം

ഷാര്‍ജ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ഷാര്‍ജ മീഡിയാ ഓഫീസ് അറിയിച്ചു.

മരണപ്പെട്ട ഡെപ്യൂട്ടി ഭരണാധികാരിയുടെ കുടുംബത്തോടും ബന്ധുക്കളോടും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനമറിയിച്ചു. മൃതദേഹം യുഎഇയില്‍ എത്തുന്നതു മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ എമിറേറ്റില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഫോണിലൂടെ മാത്രമേ അനുശോചനം സ്വീകരിക്കുകയുള്ളൂവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Exit mobile version