യുഎഇയിൽ മഴയും പൊടിക്കാറ്റും; വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ സ്വദേശി ബാലൻ മരിച്ചു

ഷാർജ: യുഎഇയിൽ കാലാവസ്ഥ മാറ്റവുമായി ചിലയിടങ്ങളിൽ കനത്തമഴ. മഴയ്ക്കിടെ അൽദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ യുഎഇ പൗരൻ മരിച്ചു. സകാർ മറിഞ്ഞാണ് അപകടമുണ്ടായത്.

റോഡിലെ വെള്ളക്കെട്ടിൽ പെടാതിരിക്കാൻ കാർ പെട്ടെന്ന് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട വാഹനം പലതവണ കരണം മറിഞ്ഞായിരുന്നു അപകടം. വാഹനത്തിൽനിന്ന് തെറിച്ചുവീണ 12കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

representative image

അപകടത്തിൽ നിസാര പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. യുഎഇയിലെ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ വേഗം കുറച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ഷാർജ പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version