കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പാറശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടില്‍ ചെല്ലപ്പന്‍ മണി (54) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായിരുന്നു. റിയാദ് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം.

റിയാദ് ദറഇയയിലെ ഗ്രീന്‍ ഫീല്‍ഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇരു വൃക്കകളും പൂര്‍ണമായും തകരാറിലാവുന്നത്. തുടര്‍ന്ന് ഡയാലിസിസ് നടത്താനുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ: പി. ഉഷ. മക്കള്‍: വി. മഞ്ജുഷ, വി. മനുരോഹിത്. പിതാവ്: ചെല്ലപ്പന്‍, മാതാവ്: തായ്. മൃതദേഹം റിയാദ് അല്‍ഖര്‍ജ് റോഡിലുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കും.

Exit mobile version