കൊവിഡ് 19; ഒമാനില്‍ വൈറസ് ബാധമൂലം ഒരു മലയാളി കൂടി മരിച്ചു

മസ്‌കറ്റ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ജെസ്റ്റിന്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. ഒമാനില്‍ അല്‍ഖൂദിലായിരുന്നു താമസം.

കുറച്ചു ദിവസങ്ങളിലായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ജസ്റ്റിന്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്. പത്ത് വര്‍ഷത്തില്‍ അധികമായി മോഡേണ്‍ സ്സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

അതേസമയം ഒമാനില്‍ പുതുതായി 1010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 40070 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 776 പേര്‍ ഒമാന്‍ പൗരന്മാരും ബാക്കി 234 പേര്‍ വിദേശികളുമാണ്. 176 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version