കൊവിഡ് 19; ഒമാനില്‍ പുതുതായി 1605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 31,000 കടന്നു

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 1605 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 31706 ആയി ഉയര്‍ന്നു. ഇന്ന് ആറ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 137 ആയി ഉയര്‍ന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 684 പേര്‍ ഒമാന്‍ സ്വദേശികളും 921 പേര്‍ വിദേശികളുമാണ്. അതേസമയം 16408 പേര്‍ രോഗമുക്തി നേടിയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശി മനയില്‍ ചെറിയ പുരയില്‍ അദീബ് അഹമ്മദാണ്(60) ഇന്ന് രാവിലെ മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപതിയില്‍ വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദീബ് അഹമ്മദ് ഗള്‍ഫാര്‍ എഞ്ചിനീയറിങ് കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നു. വൈറസ് ബാധമൂലം ഒമാനില്‍ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.

Exit mobile version