കൊവിഡ് 19; ഒമാനില്‍ പുതുതായി 810 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണസംഖ്യ 116 ആയി

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 810 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 26079 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 810 പേരില്‍ 468 ഒമാന്‍ സ്വദേശികളും 342 പേര്‍ വിദേശികളുമാണ്.

അതേസമയം കൊവിഡ് വൈറസ് ബാധമൂലം രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 116 ആയി ഉയര്‍ന്നു. ഇതുവരെ 11797 പേരാണ് രോഗമുക്തി നേടിയത്. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version