വാക്കു തർക്കം: ഷാർജയിൽ പ്രവാസി യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

ഷാർജ: പ്രവാസി യുവാവ് വാക്കു തർക്കത്തിനിടെ ഇന്ത്യക്കാരൻ സുഹൃത്തിനെ കുത്തിക്കൊന്നു. 35കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് അറിയിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരനാണ് കൊല്ലപ്പെട്ടത്.

വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ഇതിനൊടുവിൽ കത്തി ഉപയോഗിച്ച് പല തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഷാർജ പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തേക്ക് വിവരം ലഭിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

Exit mobile version