കൊവിഡ് 19; ഒമാനില്‍ 64 പ്രവാസികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 2500 കടന്നു

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 2568 ആയി ഉയര്‍ന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് ഇതുവരെ 750 പേര്‍ രോഗമുക്തി നേടി. പന്ത്രണ്ട് പേരാണ് കൊവിഡ് 19 വൈറസ് ബാധമൂലം ഒമാനില്‍ മരിച്ചത്.

സൗദി അറേബ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. മരണസംഖ്യ 176 ആയി. ഗള്‍ഫില്‍ ആകെ 64,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version