കൊവിഡ് 19; ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും ബാക്കി 33 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1716 ആയി ഉയര്‍ന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് 307 പേര്‍ സുഖം പ്രാപിച്ചെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് ബാധമൂലം എട്ട് പേരാണ് ഒമാനില്‍ മരിച്ചത്.

Exit mobile version