കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 45 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കുവൈത്ത് സ്വദേശിയായ 50 വയസുകാരനാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് 66 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1300 ആയി. ഇവരില്‍ 150 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1145 പേരാണ് നിലവില്‍ ചികത്സയിലുള്ളത്. ഇവരില്‍ 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കൊവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 724 ആയി ഉയര്‍ന്നു.

Exit mobile version