കൊവിഡ് 19; ഒമാനില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 599 ആയി

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 53 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 599 ആയെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയത്.

അതേസമയം ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും താമസിക്കുന്നത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ ഇന്ന് മൂന്നാം ദിവസമാണ്. സഞ്ചാരത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്.

ജനങ്ങള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി പറഞ്ഞു. അതേസമയം ഒമാനിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Exit mobile version