അബുദാബി ഡ്യൂട്ടി ഫ്രീ ബമ്പര്‍ മലയാളികള്‍ക്ക്: 41.5 കോടി കണ്ണൂര്‍ സ്വദേശിയും സുഹൃത്തുക്കളും പങ്കിടും

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി സുഹൃത്തുക്കള്‍ക്ക് കോടിയുടെ ഭാഗ്യം. 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 41.5 കോടി ഇന്ത്യന്‍ രൂപയോളം) ആണ് സമ്മാനം.

കണ്ണൂര്‍ സ്വദേശിയായ ജിജേഷ് കൊറോത്തനും സുഹൃത്തുക്കളായ
സുഹൃത്തുക്കളായ ഷാജഹാന്‍ കുട്ടിക്കട്ടില്‍, ഷാനോജ് ബാലകൃഷ്ണന്‍ എന്നിവരു
മാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പര്‍ സമ്മാനത്തിന് ഇത്തവണ അര്‍ഹനായത്. 041779 എന്ന നമ്പറിലൂടെയാണ് ഭാഗ്യം തേടിവന്നത്. റാസ് അല്‍ ഖൈമയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍ മൂന്ന് പേരും.

Exit mobile version