കൊറോണയുടെ പിടിയിലകപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളും; സൗദിയില്‍ രണ്ട് പേര്‍ മരിച്ചു; രോഗ ബാധിതരുടെ എണ്ണം 110 ആയി

റിയാദ്: ലോകരാജ്യങ്ങള്‍ ഒന്നടങ്കം കൊറോണ ഭീഷണിയില്‍ കഴിയുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കി നിയന്ത്രണങ്ങളെല്ലാം കടുപ്പിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടെ സൗദി അറേബ്യയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മദീനയില്‍ രണ്ട് വിദേശികളാണ് മരിച്ചത്. ഇന്ന് മാത്രം സൗദി അറേബ്യയില്‍110 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ രോഗ ബാധിതരുടെ എണ്ണം 1563 ആയി. കുവൈറ്റില്‍ ഇന്ന് 23 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 10 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. ബഹ്‌റൈനില്‍ 52 പേര്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ കൊറോണ രോഗം ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. യുഎഇയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേര്‍ക്കാണ്.

Exit mobile version