കൊവിഡ് 19; യുഎഇയില്‍ 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 113 ആയി

ദുബായ്: യുഎഇയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 113 ആയി. അതേസമയം ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ജര്‍മനി, യുഎസ്, ഗ്രീസ്, റഷ്യ, ഉക്രയിന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version